Wednesday, August 5, 2026

കോഴിക്കോട് തീപ്പിടുത്തത്തിൽ അന്വേഷണം; കളക്ടറോട് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി 

Date:

കോഴിക്കോട് : കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ അന്വേഷണം. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.  മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. 

മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം പരിശ്രമിച്ചതിൻ്റെ ഫലമായാണ് തീ അണച്ചത്. മലബാർ മേഖലയിലെ വിവിധ ഫയർ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയർ യൂണിറ്റുകൾക്ക് പുറമെ കരിപ്പൂർ എയർപോർട്ടിലെ അഗ്നിശമനാ സംവിധാനവും സജീവ പങ്കാളിയായി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അടുത്ത ദിവസങ്ങളിൽ നടക്കുന്ന അന്വേഷണത്തിൽ വ്യക്തത കൈവന്നേക്കാം.

രാത്രി പത്തരയോടെയാണ് തീയണച്ചത്. വൈകീട്ട് ഏതാണ്ട് അഞ്ച് മണിയോടെയാണ് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ചയായതിനാല്‍ ആളുകൾ കെട്ടിടത്തിൽ കുറവായിരുന്നു. ഇക്കാരണത്താലാണ് വലിയ ദുരന്തം ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം,  വീട്ടിൽ വെള്ളം കയറിയവർക്ക് 10,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം  :കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന്...