Wednesday, March 11, 2026

പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാർക്കെതിരെ ആക്രമണം; എസ്ഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു

Date:

തൃശൂർ :പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കെതിരെ ആക്രമണം. തൃശൂർ ചാവക്കാട് ആണ് സംഭവം. കുത്തേറ്റ ചാവക്കാട് എസ്ഐയും സിപിഒയും ആശുപത്രിയിൽ ചികിത്സയിലാണ്.
5 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ ചാവക്കാട് സ്വദേശി നിസാറിനെ പോലീസ് പിടികൂടി.

സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ നിസാറിനെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് എത്തിയത്. പോലീസിന് നേരെ പാഞ്ഞടുത്ത നിസാർ പോലീസുകാരായ ശരത്തിനെ കുത്തുകയും അരുണിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം എത്തിയ പോലീസ് സംഘത്തെയും നിസാർ ആക്രമിക്കുകയായിരുന്നു. മൂന്ന് പോലീസുകാർക്ക് കൂടി പിന്നീട് പരിക്കേറ്റു. തുടർന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് നിസാറിനെ പോലീസ് കീഴടക്കിയത്. പരിക്കേറ്റ നിസാറിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’

ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക്...

‘റിയാസിനെ ഒഴിവാക്കിയത് മോശം നടപടി, ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’ : കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

‘തികഞ്ഞ പ്രോട്ടോകോൾ ലംഘനം, കേരളത്തെ അപമാനിക്കുന്നതിന് തുല്യം’ : ദേശീയപാത-66 ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി റിയാസ്

തിരുവനന്തപുരം : കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത-66 ഉദ്ഘാടന...