Wednesday, March 11, 2026

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

Date:

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്.

ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. രാഹുലിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ലൈംഗിക പീഡന പരാതിയിൽ മറ്റ് രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.  പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസില്‍ പ്രതിയും പരാതിക്കാരെയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണ് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ജാമ്യം കിട്ടിയാൽ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘റിയാസിനെ ഒഴിവാക്കിയത് മോശം നടപടി, ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’ : കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

‘തികഞ്ഞ പ്രോട്ടോകോൾ ലംഘനം, കേരളത്തെ അപമാനിക്കുന്നതിന് തുല്യം’ : ദേശീയപാത-66 ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി റിയാസ്

തിരുവനന്തപുരം : കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത-66 ഉദ്ഘാടന...

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...