Wednesday, April 8, 2026

വിദ്യാർത്ഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ച് സീനിയർ വിദ്യാർത്ഥി; അർദ്ധനഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു

Date:

[സാങ്കൽപ്പിക ചിത്രം]

ആഗ്ര : എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ചതായി പരാതി. കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയെ പൂർവ്വ വിദ്യാർത്ഥിയും കോളേജിൽ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനു ശേഷം വിദ്യാർത്ഥിനിയെ ആഗ്ര–ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു

താൻ പീഡനത്തിനിരയായ വിവരം പെൺകുട്ടി തന്നെയാണ് പൊലീസിൽ അറിയിച്ചത്. അടുത്തിടെ ബിരുദം നേടിയ സീനിയർ വിദ്യാർത്ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. കാറിലേക്ക് വലിച്ചു കയറ്റിയ ശേഷം കൈ പിന്നിലേക്ക് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു ശേഷം അർദ്ധനഗ്നയായ നിലയിൽ റോഡിൽ ഉപേക്ഷിച്ചെന്നും യുവതി മൊഴി നൽകി.

കോളജില്‍ പഠിക്കുന്ന കാലത്ത് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ തനിക്കെതിരെ ഡിപ്പാർട്ട്മെന്റ് മേധാവിക്ക് തെറ്റായ പരാതികൾ നൽകിയിരുന്നെന്നും യുവതി പൊലീസിൽ നൽകിയ മൊഴിയിലുണ്ട്. സംഭവത്തിൽ സിക്കന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...