Saturday, September 19, 2026

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: കേസ് സിബിഐയ്ക്ക്, മുൻ പ്രിൻസിപ്പലിനെതിരെ രൂക്ഷ വിമർശനം; ‘സന്ദീപ് ഘോഷിനെ ചോദ്യം ചെയ്യണം’ – ഹൈക്കോടതി

Date:

കൊൽക്കത്ത: ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാവിലെ 31കാരിയായ ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനുശേഷം ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്നു ഡോ. സന്ദീപ് ഘോഷ് മുൻകൈ എടുത്ത് ഇടപെടലൊന്നും നടത്താത്തതു വേദനിപ്പിക്കുന്ന കാര്യമാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യുന്നതു സന്ദീപ് ഘോഷിനെയായിരിക്കണമെന്നും കോടതി പറഞ്ഞു.

പ്രതിഷേധത്തെത്തുടർന്നു രാജിവച്ച സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കോളജിൽ സമാന തസ്തികയിൽ നിയമിച്ചിരുന്നു. അടിയന്തരമായി സന്ദീപിനെ നിലവിലെ സ്ഥാനത്തുനിന്നു മാറ്റണമെന്നും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊൽക്കത്ത നാഷനൽ മെഡിക്കൽ കോളജിലാണു ഡോ.സന്ദീപ് ഘോഷിനെ നിയമിച്ചിരിക്കുന്നത്. ആർ.ജി.കർ മെഡിക്കൽ കോളജ് അധികൃതർ കൊല്ലപ്പെട്ട യുവതിയുടെയോ അവരുടെ കുടുംബത്തിന്റെയോ ഒപ്പം നിന്നില്ല. അപൂർവ്വമായ കേസാണിത്. തെളിവു നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് പരാതി: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായുള്ള ക്ഷേത്ര ഉപദേശകസമിതിയുടെ പരാതിയിൽ ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ; പ്രതിസന്ധിക്ക് ഉടൻ പരിഹാരമായേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടയിൽ ശനിയാഴ്ചയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന...

നീറ്റ് പരീക്ഷ: എൻടിഎ ഓഫീസ് നേരിട്ട് പരിശോധിക്കാൻ സുപ്രീംകോടതി; പുതിയ പരിഷ്‌ക്കാരങ്ങൾ കാര്യക്ഷമമാണോ എന്നറിയുക ലക്ഷ്യം

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഓഫീസ് നേരിട്ടെത്തി പരിശോധിക്കാൻ സുപ്രീംകോടതി....