50 പൈസ തിരികെ കൊടുത്തില്ല, പകരം 15,000 രൂപ പിഴ ഒടുക്കേണ്ടി വന്നു പോസ്റ്റ് ഓഫീസ്

Date:

ചെന്നൈ: 50 പൈസ തിരികെ കൊടുക്കാൻ മടി കാണിച്ചതിനെ തുടർന്ന് പോസ്റ്റ് ഓഫിസിന് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. തമിഴ്നാട്ടിലെ ​ഗെരു​ഗംപാക്കത്താണ് സംഭവം.

കഴിഞ്ഞ വർഷം ഡിസംബർ മൂന്നിനാണ് സംഭവം. ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊളിച്ചാലൂർ പോസ്റ്റ് ഓഫീസിൽ കത്ത് റജിസ്റ്റർ ചെയ്ത് അയക്കാൻ എത്തിയതായിരുന്നു. നിശ്ചിത സ്ഥലത്തേക്കുള്ള തപാൽ ഫീസ് 29.50 രൂപക്ക് അയാൾ 30 രൂപ നൽകി. ക്ലർക്ക് 50 പൈസ തിരികെ നൽകുമെന്ന് പ്രതീക്ഷിച്ച് കൗണ്ടറിൽ അരമണിക്കൂറോളം കാത്തുനിന്നു..

ബാക്കി തുക തിരികെ നൽകണമെന്ന് മാനഷ നിർബന്ധിച്ചപ്പോൾ, സിസ്റ്റം ഓട്ടോമാറ്റിക്കായി തുക 30 രൂപയാക്കി റൗണ്ട് ഓഫ് ചെയ്തെന്ന് അറിയിച്ചു. തുടർന്ന് യുപിഐ വഴി കൃത്യമായ തുക നൽകാമെന്ന് മനഷ വാഗ്ദാനം ചെയ്തു. എന്നാൽ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി പോസ്റ്റ് ഓഫീസ് ഇത് നിരസിച്ചു. തുടർന്നാണ് കോടതിയെ സമീപിച്ചത്.

പോസ്റ്റ് ഓഫിസിൻ്റെ പണം റൗണ്ടാക്കുന്ന സമ്പ്രദായം പണം തട്ടിയെടുക്കുന്നതിനും കള്ളപ്പണത്തിനും സർക്കാരിന് ജിഎസ്ടി വരുമാനം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു നൽകിയ പരാതിയിൽ മാനഷ ചൂണ്ടിക്കാട്ടി . 50 പൈസയിൽ താഴെയുള്ള തുകകൾ അവഗണിച്ച് അടുത്തുള്ള രൂപയിലേക്ക് റൗണ്ട് ഓഫ് ചെയ്യാൻ സോഫ്റ്റ്‍വെയർ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് വാദിച്ചു.

2023 നവംബർ മുതൽ ‘പേ യു’ ക്യുആർ ഡിജിറ്റൽ പേയ്‌മെൻ്റ് മോഡ് തകരാറിലായെന്നും 2024 മെയ് മാസത്തിൽ അത് നിർത്തലാക്കിയെന്നും പോസ്റ്റ് ഓഫീസ് വിശദീകരിച്ചു. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെ 2(47) വകുപ്പിന് കീഴിലുള്ള അന്യായമായ വ്യാപാര സമ്പ്രദായത്തിന് കാരണമായ സോഫ്റ്റ്‌വെയർ തകരാർ കാരണം അമിത നിരക്ക് ഈടാക്കാൻ പോസ്റ്റ് ഓഫിസിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ് 15000 രൂപ പിഴ നൽകാൻ ഉത്തര

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...