Tuesday, February 24, 2026

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

Date:

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐയെ പരാജയപ്പെടുത്തിയാണ് ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ നേട്ടം. എബിവിപിയുടെ ആര്യൻ മൻ 16000 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചത്.

വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി പദവികളിലേക്കാണ് എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് എബിവിപിയുടെ ആര്യൻ മൻ 28841 വോട്ട് നേടി. എൻഎസ്‌യുഐ സ്ഥാനാർത്ഥി ജോസ്‌ലിന് 12645 വോട്ട് മാത്രമാണ് നേടാനായത്. എൻഎസ്‌യുവിൻ്റെ റോണാക് ഖത്രിയായിരുന്നു കഴിഞ്ഞ തവണ പ്രസിഡൻ്റ്.

സെക്രട്ടറി സ്ഥാനാത്തേക്ക് എവിബിപിയുടെ കുനാൽ ചൗധരിയും ജോയിൻ്റ് സെക്രട്ടറിയായി എബിവിപിയുടെ ദീപിക ഝായും വിജയിച്ചു. അതേസമയം, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച എൻഎസ്‌യുഐ സ്ഥാനാർത്ഥി രാഹുൽ ജൻസ്‌ല വിജയിച്ചുകയറി. ആകെ നാല് സീറ്റിൽ നടന്ന മത്സരത്തിൽ മൂന്നിലും ജയിച്ച എബിവിപിക്കാണ് യൂണിയൻ ഭരണം ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നവകേരള സർവ്വെ : സർക്കാരിന്  ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : കേരള സർക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാരിൻ്റെ...

എഐ ഉച്ചകോടിയിൽ ഷർട്ട് അഴിച്ച് പ്രതിഷേധം: യൂത്ത് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡൽഹി : എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ...

സംസ്ഥാനത്ത് പുതു വിപ്ളവം; ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ ‘സുശക്തി സ്വാശ്രയ സംഘങ്ങൾ’ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി...