Saturday, March 14, 2026

‘അധിക ഇറക്കുമതി തീരുവ തെറ്റായ തീരുമാനം ; പ്രത്യാഘാതം നേരിടേണ്ടി വരും’: ട്രംപിന് മുന്നറിയിപ്പുമായി ട്രൂഡോ

Date:

ഒട്ടാവ : അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിമർശനവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു ട്രൂഡോ മുന്നറിയിപ്പ് നൽകി. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ മാർച്ച് നാലിനു നിലവിൽ വരുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു.

‘‘അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് ഒഴിവാക്കാനുള്ള നടപടി കാനഡ സ്വീകരിക്കും. അനാവശ്യമായി തീരുവ ഏർപ്പെടുത്താൻ ശ്രമിച്ചാൽ‍ ഞങ്ങൾ എതിർക്കും. ഭരണകൂടവും ജനങ്ങളും അധിക നികുതി നയത്തെ വിലയിരുത്തുന്നുണ്ട്’’– ട്രൂഡോ പറഞ്ഞു. ലഹരിക്കായി ദുരുപയോഗിക്കുന്ന ഫെന്റനൈൽ യുഎസിലേക്ക് അനധികൃതമായി വരുന്നുണ്ടെന്ന ആശങ്കയാണ് അധിക നികുതി ഏർപ്പെടുത്തിയതിന് പിന്നിൽ. ഈ വിഷയത്തിൽ കാനഡയ്ക്കും ആശങ്കയുണ്ടെന്നു ട്രൂഡോ പറഞ്ഞു.

“യുഎസിലേക്ക് അനധികൃതമായും അല്ലാതെയും ഇറക്കുമതി ചെയ്യുന്ന ഫെന്റനൈലിന്റെ ഒരു ശതമാനം മാത്രമാണ് കാനഡയിൽ നിന്നുള്ളത്. അതുപോലും കുറയ്ക്കണമെന്ന് അറിയാം. അതുകൊണ്ടാണു ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് അതിർത്തി സുരക്ഷ ശക്തമാക്കിയത്. പട്രോളിങ്ങിനായി 10,000 പേരെ വിന്യസിച്ചു. ഇതിനായി കാനഡ 1.3 ബില്യൻ ഡോളറാണു നിക്ഷേപിച്ചത്. യുഎസ് നേരിടുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി കാനഡയല്ല’’– ട്രൂഡോ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...

മാസപ്പടി കേസ്: ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ സിഎംആർഎൽ മാസപ്പടി കേസില്‍ രേഖകൾ ബിജെപി നേതാവ്...

ഒമാനിൽ ഡ്രോൺ ആക്രമണം: 2 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു ; 10 ഇന്ത്യാക്കാർക്ക് പരിക്ക്

മസ്ക്കറ്റ്: ഒമാൻ സോഹാർ നഗരത്തിലെ വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട്...