അമേരിക്കയിൽ വീണ്ടും വിമാന അപകടം; തകർന്ന് വീണത് ഫിലഡൽഫിയയിലെ ജനവാസ മേഖലയിൽ

Date:

(Photo Courtesy : X)

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വിമാനപകടം. ഫിലഡൽഫിയയിലെ  ജനവാസ മേഖലയിലാണ് ചെറുവിമാനം തകർന്നു വീണത്. അപകടത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. വിമാനം തകർന്ന് വീണ പ്രദേശത്തെ 19 പേർക്ക്  പരിക്കേറ്റു. ജനുവരി 30 നാണ് വാഷിങ്ങ്ടണിൽ സൈനിക ഹെലികോപ്റ്ററും യാത്രാ വിമാനവും ആകാശത്ത് കൂട്ടിയിടിച്ച്  64 പേർ മരിച്ചത്. അതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയെ നടുക്കി മറ്റൊരു വിമാന അപകടം കൂടി സംഭവിച്ചത്. മെക്സിക്കോ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്,

വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഫിലഡൽഫിയയിലെ ഒരു ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് രോഗിയായ പെൺകുട്ടിയുമായി മിസ്സോറി വഴി മെക്സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രോഗിയായ പെൺകുട്ടിയും അമ്മയും അടക്കം ആറ് പേർക്കാണ് ദാരുണാന്ത്യം. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ട‍മാരും കുഞ്ഞും, അമ്മയുമാണ് ഉണ്ടായിരുന്നത്.

സ്വകാര്യ വിമാനത്തിന്റെ ചിലവ് വഹിച്ചത് ഒരു ജീവകാരുണ്യ സംഘടനയാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്ന് പിടിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സർവ്വ ശിക്ഷാ അഭിയാൻ:  കേരളത്തിന് അർഹതപ്പെട്ട തുക നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി : സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട തുക...

ശബരിമല പൂജകൾ  ഓൺലൈനായി ബുധനാഴ്ച മുതൽ ബുക്ക് ചെയ്യാം ; അക്കോമഡേഷൻ ബുക്കിംഗും നാളെ തുടങ്ങും

ശബരിമല : ശബരിമലയിലെ പൂജകൾ ഭക്തർക്ക് നാളെ മുതൽ ഓൺലൈനിലൂടെ ബുക്ക്...

പിഎം ശ്രീ : ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റുന്ന ഒന്നല്ലെന്ന് വി ശിവൻകുട്ടി; പ്രധാനന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയിൽ  സഹകരിക്കുമെന്നും മന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി ഗൗരവപരമായ വിഷയമാണെന്നും മന്ത്രിസഭായോഗ തീരുമാനത്തിൽ...

ഛത്തീസ്ഗഡ് ബിലാസ്പൂരില്‍ ട്രെയിന്‍ അപകടം ; 4 മരണം, മരണ സംഖ്യ ഉയര്‍ന്നേക്കും

(Photo courtesy : X) ബിലാസ്പൂർ : ഛത്തീസ്ഗഡ് ബിലാസ്പൂരിൽ ട്രെയിന്‍ അപകടം....