ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച് ജസ്റ്റിസ് സുധാൻഷു ദുലിയ. രണ്ട് സർവ്വകലാശാലകൾക്കും പ്രത്യേകം പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
സെർച്ച് കമ്മിറ്റി അംഗങ്ങളായി പരിഗണിക്കേണ്ടവരുടെ പേരുകൾ സംസ്ഥാന സർക്കാരും, ചാൻസലറായ ഗവർണറും ജസ്റ്റിസ് സുധാൻഷു ദുലിയക്ക് കൈമാറിയിരുന്നു. ഇതിൽ നിന്നാണ് രണ്ട് സെർച്ച് കമ്മിറ്റികളിലെയും അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് ദുലിയ തയ്യാറാക്കിയത്. രണ്ട് കമ്മിറ്റികളുടെയും തലവൻ ജസ്റ്റിസ് സുധാൻഷു ദുലിയ തന്നെയാണ്.
