Wednesday, February 25, 2026

ആശാ വര്‍ക്കർമാർക്ക് കഴിഞ്ഞ വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്ര വാദം തെറ്റ് ; തെളിവ് നിരത്തി സംസ്ഥാന ആരോഗ്യ വകുപ്പ്

Date:

തിരുവനന്തപുരം : ആശാവര്‍ക്കേഴ്‌സിന് 2023 – 24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കോ- ബ്രാന്‍ഡിങ്ങിന്റെ പേരില്‍ 2023- 24 ല്‍ 636.88 രൂപ കേന്ദ്രം നല്‍കിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. പണം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് ഒക്ടോബര്‍ 28 ന് കേന്ദ്രം നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2023-24 സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കാനുള്ള 826.02 കോടിയില്‍ 189.15 കോടി മാത്രമാണ് അനുവദിച്ചത്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് എന്‍എച്ച് എം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെ മറുപടി.

ആശ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. അനുവദിച്ച തുകയേക്കാള്‍ കൂടുതലാണിതെന്നും ബജറ്റ് വിഹിതത്തിന് പുറമേ കഴിഞ്ഞ ഫെബ്രുവരിയില്‍ 120 കോടി രൂപ കേരളത്തിന് അധികമായി നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വീട് കണ്ടുകെട്ടി ഇ.ഡി ; മൂല്യം 3,716 കോടി രൂപ

മുംബൈ : റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ 'അബോഡ്'...

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരം ; ഔദ്യോഗികമായി പ്രസിദ്ധീകരിച്ചേക്കും

തിരുവനതപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. ക്രൈസ്തവരുടെ...

‘എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു ; കേരളത്തിൽ വനിതാ മന്ത്രിക്ക് നേരെ നികൃഷ്ടമായ അക്രമം ഇതാദ്യം’  : ടി പി രാമകൃഷ്ണൻ

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി...