Sunday, October 4, 2026

ഒന്നര വയസുകാരിയെ അമ്മ ലൈംഗിക പീഡിപ്പിച്ചെന്ന് അച്ഛൻ; ‘പരാതി വ്യാജമെങ്കിൽ കടുത്ത നടപടിയെന്ന് ഹൈക്കോടതി

Date:

തൃശൂർ :  കൊടുങ്ങല്ലൂരിൽ ഒന്നര വയസുള്ള പെൺകുട്ടിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കുഞ്ഞിൻ്റെ അച്ഛൻ. ഒന്നരവയസു മാത്രം പരായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുഞ്ഞിൻ്റെ അച്ഛൻ പൊലീസിൽ നൽകിയ പരാതി. പിന്നാലെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. പാലുകുടി പോലും മാറാത്ത കുഞ്ഞിൻ്റെ അമ്മയ്ക്കെതിരായ പരാതിയിൽ കേസെടുത്ത പോലീസിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.

അമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി, പോക്സോ കേസ് തെറ്റെന്ന് തെളിഞ്ഞാൽ അച്ഛനെതിരെ കടുത്ത നടപടി എടുക്കണമെന്നും നിർദ്ദേശിച്ചു. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത പൊലീസ് നടപടിയിൽ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ആശ്ചര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് കേസിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദ്ദേശം നൽകി. 

വൈവാഹിക തർക്കം നാടിന് നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയും ഭർത്താവും തമ്മിൽ വൈവാഹിക തർക്കത്തിന് പുറമെ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടയിലാണ് കുട്ടിക്ക് നേരെ യുവതിയിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഭർത്താവ് പരാതി നൽകിയത്. 

നേരത്തെ പുരുഷൻമാർക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതികൾ വ്യാജമാണെന്ന് കണ്ടാൽ സ്ത്രീകൾക്കെതിരെ നടപടി ഉണ്ടാകണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് വ്യാജപരാതികൾ ഉന്നയിക്കുന്ന പുരുഷൻമാർക്കും ബാധകമാണെന്ന് കോടതി കേസ് പരിഗണിക്കവെ വ്യക്തമാക്കി. 

സ്ത്രീ പരാതി ഉന്നയിച്ചതെന്നത് കൊണ്ട് മാത്രം ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ലെന്നും പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചത്. ചില സ്ത്രീകൾ ഗുരുതരമായ ലൈംഗികാരോപണങ്ങൾ നിരപരാധികൾക്കെതിരെ ഉന്നയിക്കുന്ന പ്രവണതയുണ്ടെന്നും പരാതികളിൽ മറുഭാഗത്തിന് പറയാനുള്ളത് കേൾക്കാതിരിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...