Tuesday, February 10, 2026

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

Date:

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ 11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നിങ്ങനെ പോകുന്നു പ്രമേയത്തിലെ ആവശ്യങ്ങൾ.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നതാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ 80:20 അനുപാത വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കണം. ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ സമുദായങ്ങൾക്കും വീതിച്ചു നൽകണമെന്നും ചങ്ങനാശ്ശേരി അതിരൂപത  പറയുന്നു.

ക്രൈസ്തവരെ സംസ്ഥാനത്തെ മൈക്രോ ന്യൂനപക്ഷമായി അംഗീകരിച്ച് ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കണ‍മെന്നും ചങ്ങനാശ്ശേരി അതിരൂപത ആവശ്യപ്പെട്ടു. കുട്ടനാടിന് വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം. മതസ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമങ്ങളും കടന്നുകയറ്റങ്ങളും അവസാനിപ്പിക്കണ‌മെന്നും പതിനൊന്ന് ഇന ആവശ്യത്തിലുണ്ട്.

ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയ ഭീകരവാദത്തിന് എതിരെ സർക്കാരുകൾ കർശന നടപടിയെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആവശ്യപ്പെട്ടു.‌ സമുദായ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് പ്രമേയം അം​ഗീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊച്ചി വിമാനത്താവളത്തെ സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുക  ലക്ഷ്യം; സിയാൽ എയ്റോ പാർക്ക് ഫേസ് വൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി ലോകനിലവാരത്തിലുള്ള...

ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎയും ഡിആറും 3% വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ; ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ ( ക്ഷാമബത്ത )...