Monday, February 23, 2026

നടിക്കെതിരെ ലൈംഗികാധിക്ഷേപം, ദ്വയാർത്ഥ പ്രയോഗങ്ങൾ, പിന്തുടർന്ന് ശല്യം ചെയ്തു ; ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

Date:

കൊച്ചി : നടിക്കെതിരെയുള്ള ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ പലർക്കുമെതിരെ ബോബി നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും, നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളും കുറ്റപത്രത്തിൽ ചേർത്തു. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസടുത്തത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർത്ഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്. രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 

നേരത്തെ, നടി നൽകിയ ലെെംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണൂർ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ബോബി ചെമ്മണൂരിന് ഒരു പ്രത്യേക പരിഗണനയും നൽകാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ജാമ്യം നേടി ജയില്‍ മോചിതനായ ശേഷം ബോബി ചെമ്മണ്ണൂര്‍ പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നും  ആര്‍ക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ തന്‍റെ വാക്കുകള്‍ കൊണ്ട് വിഷമിച്ചിട്ടുണ്ടെങ്കില്‍ അവരോടൊക്കെ മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിൻ്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X) കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക്...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ...

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി...

തിരുവനന്തപുരത്ത് സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു....