പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ വെറുതെ വിട്ട് കോടതി ; ഒന്നാംപ്രതി മാനേജര്‍ കുറ്റക്കാരന്‍

Date:

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോന്‍സന്‍ മാവുങ്കല്‍ രണ്ടാംപ്രതിയായ പോക്‌സോ കേസിലാണ് പെരുമ്പാവൂര്‍ കോടതി വിധി പറഞ്ഞത്. അതേസമയം, പോക്‌സോ കേസിലെ ഒന്നാംപ്രതിയും മോന്‍സൻ്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.

മോന്‍സന്‍ മാവുങ്കലിൻ്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞത്. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്‌തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്‍സന്‍ മാത്രമായിരുന്നു പ്രതി.

ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിൻ്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോന്‍സൻ്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതേ പെണ്‍കുട്ടിയെയാണ് മോന്‍സൻ്റെ മാനേജറായ ജോഷിയും പീഢനത്തിരയാക്കിയത്. പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്‌സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...

‘തുടർഭരണം നൽകിയ സമ്മാനം’: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനായിയെന്നും അതിന് കാരണം...