Thursday, July 23, 2026

അൻവറിന് പിന്തുണയുമായി സിപിഎം പാലമേൽ ബ്രാഞ്ച് സമ്മേളനം ; മന്ത്രിമാരായ പി.പ്രസാദിനും, സജി ചെറിയാനും വിമർശനം

Date:

ആലപ്പുഴ∙ പി.വി.അൻവറിന് പിന്തുണയുമായി സിപിഎം പാലമേൽ ബ്രാഞ്ച് സമ്മേളനം. അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു സൂചിപ്പിച്ച ബ്രാഞ്ച് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേൽ ടൗൺ ബ്രാഞ്ച് സമ്മേളനമാണ് അൻവറിനെ പിന്തുണച്ചത്.

മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും തിരുത്താൻ ഒരു പി.വി.അൻവർ ഉണ്ടാകേണ്ടി വന്നത് വലിയ ഗതികേടാണെന്നും അൻവറാണ് യഥാർഥ കമ്യൂണിസ്റ്റ് പോരാളിയെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ പി.പ്രസാദിനും സജി ചെറിയാനുമെതിരെ രൂക്ഷ വിമർശനങ്ങളും ബ്രാഞ്ച് സമ്മേളനത്തിലൂണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി മാർച്ചിലെ   സംഘർഷം; രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗയായി കോക്രോച്ച്...