Thursday, September 10, 2026

‘എന്താണ് യാ,യാ… യെസ് എന്ന് പറയണം, ഇത് കോഫി ഷോപ്പല്ല.’ : അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

Date:

ന്യൂഡല്‍ഹി: കോടതിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ‘യാ, യാ’ പദം ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘യാ’ പ്രയോഗം തനിക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നും ഇത് കോടതിമുറിയാണ് കഫേ അല്ലെന്നും രൂക്ഷമായ ഭാഷയിൽ ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.

മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കവെയാണ് ചന്ദ്രചൂഡിൻ്റെ പരാമര്‍ശം. ഇതൊരു ആര്‍ട്ടിക്കിള്‍ 32 ഹര്‍ജിയാണോയെന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങള്‍ക്കെങ്ങനെ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഈ സമയത്താണ് അഭിഭാഷകന്‍ ‘യാ, യാ’ എന്ന് പറഞ്ഞുകൊണ്ട് മറുപടി പറഞ്ഞു തുടങ്ങിയത്. ഇതോടെ ചീഫ് ജസ്റ്റിസ് ഇടപെടല്‍ നടത്തി. “ഇതൊരു കോഫീ ഷോപ്പല്ല, എന്താണ് യാ, യാ. യെസ് എന്ന് പറയണം. ഇത് കോടതിയാണ്. ഈ യാ, യാ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് അനുവദിക്കാനാകില്ല’ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് താക്കീത് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തന്ത്രപ്രധാന നീക്കവുമായി ഹൂതികൾ ; മോച്ച നഗരം പിടിച്ചെടുത്തു, ഇനി ബാബ് അൽ-മന്ദേബ് കടലിടുക്കിൽ സ്വാധീനമുറപ്പിച്ചേക്കും

സന: പടിഞ്ഞാറൻ തായ്‌സിലും തെക്കൻ അൽ-ഹുദൈദയിലും ഏകദേശം 2,600 കിലോമീറ്റർ വിസ്തൃതിയിൽ...

‘തൻ്റെയും പിന്നീട് പിണറായിയുടെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി’; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ് എംഎൽഎ

കോഴിക്കോട് : സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ...