‘ബലാത്സംഗം ചെയ്യുന്നവർക്കും കൊലപാതകികൾക്കും വധശിക്ഷ’ – ട്രംപിൻ്റെ നയ പ്രഖ്യാപനങ്ങൾ അവസാനിക്കുന്നില്ല 

Date:

വാഷിംങ്ടൺ : ജനുവരി 20 ന് അധികാരത്തിലേറാനിരിക്കെ തൻ്റെ നയപരിപാടികൾ ഒന്നൊന്നായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും അവസാനമായി പ്രഖ്യാപിച്ചതാണ് “അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാർ, കൊലപാതകികൾ എന്നിവരിൽ നിന്ന് സംരക്ഷിക്കുന്നതിനായി വധശിക്ഷ നടപ്പിലാക്കാൻ നീതിന്യായ വകുപ്പിന് നിർദ്ദേശം നൽകും” എന്നുള്ളത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 ഫെഡറൽ തടവുകാരിൽ 37 പേരുടെ ശിക്ഷ ഇളവ് ചെയ്തുവെന്നും അവരെ പരോളില്ലാതെ ജീവപര്യന്തം തടവിലാക്കിയെന്നും പ്രസിഡൻ്റ് ജോ ബൈഡൻ തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് മറുപടിയായാണ് ട്രംപ് പ്രസ്താവന.

“ഞാൻ അധികാരമേറ്റയുടൻ, അമേരിക്കൻ കുടുംബങ്ങളെയും കുട്ടികളെയും അക്രമാസക്തരായ ബലാത്സംഗം ചെയ്യുന്നവരിൽ നിന്നും കൊലപാതകികളിൽ നിന്നും സംരക്ഷിക്കുന്നതിനായി വധശിക്ഷ കർശനമായി നടപ്പിലാക്കാൻ നീതിന്യായ വകുപ്പിനോട് നിർദ്ദേശിക്കും,” ട്രംപ് പറഞ്ഞു.

ഏകദേശം 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017 മുതൽ 2021 വരെയുള്ള തൻ്റെ ആദ്യ ഭരണകാലത്ത് ട്രംപ് ഫെഡറൽ വധശിക്ഷ പുനരാരംഭിച്ചിരുന്നു. എന്നാൽ വധശിക്ഷയെ എതിർത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ജോ ബൈഡൻ, 2021 ജനുവരിയിൽ അധികാരമേറ്റപ്പോൾ ഫെഡറൽ വധശിക്ഷകൾ നിർത്തിവച്ചു.
എക്സിക്യൂട്ടീവ് ഉത്തരവുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രസിഡൻ്റിൻ്റെ പിൻഗാമിക്ക് ദയാഹർജി തീരുമാനങ്ങൾ മാറ്റാൻ കഴിയില്ല, എന്നിരുന്നാലും ഭാവി കേസുകളിൽ വധശിക്ഷ കൂടുതൽ അഗ്രസീവായി തേടാം. ട്രംപ് ട്രാൻസിഷൻ ടീം തിങ്കളാഴ്ച ബിഡൻ്റെ തീരുമാനത്തെ അപലപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമന്ത്രധ്വനികളുയർന്നു, ശബരിമല നട തുറന്നു ; ഇനി മണ്ഡല മകരവിളക്ക് ഉത്സവകാലം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5. 00...

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ : തിങ്കളാഴ്ച ജോലി ബഹിഷ്ക്കരിക്കാൻ ബിഎൽഒമാർ

കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച ജോലി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയത് SIR ജോലി സമ്മർദ്ദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ...