നീണ്ട 55 മണിക്കൂർ, കുഴൽക്കിണറിൽ വീണ 5 വയസ്സുകാരനെ പുറത്തെടുത്തു; അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

Date:

(Photo Courtesy: PTI)

ജയ്പുർ : തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കുഴൽക്കിണറിൽ വീണ 5 വയസ്സുകാരനെ നീണ്ട 55 മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രാജസ്ഥാനിലെ ദൗസ ജില്ലയിലെ കാളിഖാഡ് ഗ്രാമത്തിലാണ് സംഭവം.
വീട്ടിൽ നിന്ന് 100 അടി അകലെയുള്ള കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്   അമ്മയുടെ കൺമുന്നിൽ വെച്ചു തന്നെ ആര്യൻ കുഴൽ കിണറിൽ വീണത്.  മൂന്നുവർഷം മുമ്പ് വീട്ടുകാർ കുഴിച്ച കുഴൽക്കിണർ നിലവിൽ ഉപയോഗത്തിലുള്ളതല്ല.

കുഴൽക്കിണറിൽ 150 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് സംഘം സമാന്തരമായി മറ്റൊരു കുഴിയെടുക്കുകയായിരുന്നു. തുടർന്ന് കുഴൽക്കിണറുമായി ബന്ധിച്ചശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ജയ്പൂരിലെ എസ്ഡിആർഎഫിൻ്റേയും അജ്മീർ എൻഡിആർഎഫിൻ്റെയും നേതൃത്വത്തിൽ പ്രാദേശിക വിദഗ്ധരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.

കുട്ടിയുടെ നീക്കങ്ങളറിയാൻ കിണറ്റിലേക്ക് ക്യാമറയിറക്കിയെങ്കിലും വേണ്ടത്ര ഫലപ്രദമാവാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചതായി രക്ഷാസേന പറഞ്ഞു. ഈ സമയമത്രയും, പൈപ്പിലൂടെ നിരന്തരം കുട്ടിക്ക് ഓക്സിജൻ എത്തിച്ച് മെഡിക്കൽ ഉദ്യോഗസ്ഥരും രക്ഷാസേനക്ക് പിന്തുണ നൽകി.

https://twitter.com/ANI/status/1866929349485793363?t=SZqR08JLhHCZGWQAxG4udQ&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...