Monday, June 8, 2026

മാടായി കോളേജിലെ ബന്ധു നിയമനം : കോൺഗ്രസിൽ പോര് രൂക്ഷം, ഏറ്റുമുട്ടൽ തെരുവിലേക്ക്

Date:

കണ്ണൂർ : ബന്ധുവിന് നിയമനം നല്‍കിയ മാടായി കോളജ് ചെയര്‍മാനും കോഴിക്കോട് എം.പിയുമായ എം.കെ.രാഘവനെതിരായ ആരോപണത്തിൽ കണ്ണൂർ കോൺഗ്രസിൽ പോര് രൂക്ഷം. രാഘവൻ അനുകൂലികളായ എ ഗ്രൂപ്പ് പ്രവർത്തകരും നിയമനത്തിൽ പ്രതിഷേധിച്ച് നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കളും പഴയങ്ങാടിയിൽ തെരുവിൽ ഏറ്റുമുട്ടിയത് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പാർട്ടിയെ കൊണ്ടുപോകുന്നത്. പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തിയപ്പോഴാണ് പ്രശ്നം പരിഹരിക്കാൻ കെപിസിസി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ മൂന്നംഗ സമിതി നാളെ കണ്ണൂരെത്തുന്നത്. ഇരു വിഭാഗങ്ങളുടെയും നിലപാട് കേള്‍ക്കും. മാടായി കോളേജിലെ നിയമനം പുന:പരിശോധിക്കാൻ സാദ്ധ്യതയില്ലെന്നിരിക്കെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ മൂന്നംഗ സമിതിക്ക് എന്തു ചെയ്യാനാവും എന്നാണ്  അറിയേണ്ടത്.

മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെയാണ് കെപിസിസി ഇടപെടൽ. അതീവ ഗുരുതരമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.വിഷയം നീട്ടിക്കൊണ്ടുപാകാനാകില്ലെന്ന് മുതിർന്ന നേതാക്കളുടെ നിലപാട്. കണ്ണൂരിൽ നിന്ന് തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ എഐസിസിയെയും പരാതി അറിയിച്ച എം.കെ.രാഘവൻ കടുത്ത അമർഷത്തിലാണ്. തനിക്കൊപ്പമുളളവർക്കെതിരെ നടപടിയെടുത്ത ഡിസിസിക്ക് ഊർജമായത് ചില കേന്ദ്രങ്ങളെന്ന് എംപി സംശയിക്കുന്നു. അതാണ് വൈകാരിക നിലപാടിന് പിന്നിൽ. എന്നാൽ സംഘടനാ വിരുദ്ധ തീരുമാനമാണ് കോളേജ് ഭരണസമിതിയുടേതെന്ന് , കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി അയച്ച കത്തിൽ കണ്ണൂർ ഡിസിസി വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാതെ എംപിയുടെ ബന്ധുവായ ഡിവൈഎഫ്ഐ പ്രവർത്തകന് ജോലി നൽകിയതിന് എതിരായ പ്രതിഷേധങ്ങൾ കണക്കിലെടുക്കണമെന്ന് ആവശ്യവുമുണ്ട്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ് , നടപടി നേരിട്ട കുഞ്ഞിമംഗലത്തെ നേതാക്കൾ വി.ഡി.സതീശനെ കണ്ടത്.
വിഷയത്തിൽ ജില്ലാ കോൺഗ്രസിൽ പ്രതിഷേധം അവസാനിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. കല്യാശ്ശേരിയിലെ മണ്ഡലം കമ്മിറ്റിയും  സമാന നിലപാടെടുത്തു.

മാടായി കോളജില്‍ സഹോദരിയുടെ മകനായ ധനേഷിനെ ഓഫീസ് അറ്റന്‍റര്‍ തസ്തികയില്‍ നിയമിക്കാന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് രാഘവന്‍ എം.പിക്കെതിരായ കോണ്‍ഗ്രസുകാരുടെ ആരോപണം. കോളേജിലെ ഇന്‍ര്‍വ്യൂവിനെത്തിയ എം.പിയെ തടഞ്ഞ പ്രവര്‍ത്തകർക്കെതിരെ
ആദ്യം അച്ചടക്ക നടപടിയെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃത്വം, പതുക്കെ നിലപാടില്‍ മാറ്റം വരുത്തിയത് ഭരണസമിതി
അംഗങ്ങളായ പാര്‍ട്ടി ചുമതലയുള്ളവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താണ്.

ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഈ ഭരണസമിതിയുടെ തലവനായ എംപിക്കെതിരെ നടപടിയില്ലേ എന്നതാണ്
ഉയരുന്ന ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യക്കാരോട് ഉടൻ ഇറാൻ വിടണമെന്ന് ആവശ്യപ്പെട്ട്  എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി : ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ...

‘ഹിറ്റ്ലറെ ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി  കോൺഗ്രസിന് സ്വന്തമായുണ്ട്, ലജ്ജാകാരം’: പിണറായി വിജയൻ

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലറെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ...

കുടിയേറ്റക്കാർക്കെതിരെ  ബംഗാൾ സർക്കാർ; 4,800 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമബംഗാളിലെ അതിർത്തി ജില്ലകളിലുള്ള തടങ്കൽ കേന്ദ്രങ്ങളിൽ (ഹോൾഡിംഗ് സെന്ററുകൾ)...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര: ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം; ജൂൺ 15 മുതൽ നടപ്പിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതി...