Tuesday, October 20, 2026

സിജെപി മാർച്ചിലെ   സംഘർഷം; രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, നിരവധി പേർ കസ്റ്റഡിയിൽ

Date:

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗയായി കോക്രോച്ച് ജനതാ പാർട്ടി പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായ സംഭവത്തിൽ കർശന നടപടികളിലേക്ക് നീങ്ങി ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെ നടന്ന കല്ലേറിനും നാശനഷ്ടങ്ങൾക്കും ഡൽഹിയിലെ കൊണാട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനുകളിലായി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കൊണാട്ട് പ്ലേസിന്റെ പുറം സർക്കിളിലെ റീഗൽ സിനിമയ്ക്ക് സമീപം സംഘർഷം സൃഷ്ടിച്ച ജനക്കൂട്ടം പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും തുടർന്ന് ജൻപഥിലെ നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമാണ് എഫ് ഐ ആറിൽ പറയുന്നത്.

അതേസമയം, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) നിരവധി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതു സ്വത്തിന് കേടുപാടുകൾ വരുത്തൽ, കലാപം, ക്രമസമാധാന പ്രശ്‌നം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്തിട്ടുണ്ട്.

ഡൽഹി പോലീസ് പറയുന്നതനുസരിച്ച്, പ്രതിഷേധക്കാർ എല്ലാ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അവഗണിച്ചു, പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന ബിഎൻഎസിലെ സെക്ഷൻ 163 ലംഘിച്ചു. കല്ലേറിലും ഏറ്റുമുട്ടലിലും 118 ൽ അധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്പെഷ്യൽ സിപി, ജോയിന്റ് സിപി, അഡീഷണൽ സിപി, ഡിസിപി, അഡീഷണൽ ഡിസിപി, എസിപി തലങ്ങളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും നിരവധി വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
സംഘർഷത്തിൽ 60 ഓളം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. 15 മുതൽ 20 വരെ സർക്കാർ വാഹനങ്ങൾ നശിപ്പിച്ചതിനും പൊതു സ്വത്ത് നശിപ്പിച്ചതിനും ജനക്കൂട്ടത്തിനെതിരെ കുറ്റമുണ്ട്.

സംഭവസ്ഥലത്ത് നിന്ന് ഏകദേശം 70 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പാലനത്തിലും അക്രമത്തിലും ഏർപ്പെട്ടതായി കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു. മുഴുവൻ സംഭവവും അന്വേഷിക്കുന്നതിനും അക്രമത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനുമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധം തുടർന്ന് സിപിഐ(എം); ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചു

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള...

‘സെൻസസ് നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുന്നതിന് ഇടപെടണം’- രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി

ന്യൂഡൽഹി : സെൻസസ് നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) രംഗത്ത്. ഭേദഗതി...

ഒടുവിൽ വഴങ്ങി, വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിനും പ്രാതിനിധ്യം; തൊടിയൂർ മുഹമ്മദ് കുഞ്ഞി പുറത്തുപോകും

കോഴിക്കോട് : പ്രതിഷേധം ശക്തമാകവെ കാന്തപുരം വിഭാഗത്തിനും കേരള വഖഫ് ബോർഡിൽ...

‘സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത്’ – അഭിഭാഷക രത്ന സിങ്

ന്യൂഡൽഹി : സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച വിധി കോടതിയിൽ ചോദ്യം...