ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസംഭാവന സ്വീകരിക്കാൻ അനുമതി തേടിയുള്ള സംസ്ഥാന സർക്കാർ അപേക്ഷ ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. അടൂർ പ്രകാശിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം
വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരം പണം സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിന് അനുമതി നൽകിയില്ലെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു. പൊതു ജീവകാരുണ്യ ട്രസ്റ്റായി പ്രവർത്തിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വതന്ത്രമായി നൽകിയ അപേക്ഷയാണ് മേയിൽ അംഗീകരിച്ചത്. ഇതേപോലെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിദേശസംഭാവനയ്ക്കായി അപേക്ഷ നൽകിയിട്ടില്ലെന്നും എഫ്സിആർ
2018-ൽ പ്രളയമുണ്ടായപ്പോൾ വിദേശ സഹായം സ്വീകരിക്കാനുള്ള കേരളത്തിന്റെ അപേക്ഷ തള്ളിയിരുന്നോയെന്ന് അടൂർ പ്രകാശ് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.