Monday, September 21, 2026

‘കണ്ണേ, കരളേ വി എസ്സേ…’ ജനസഹസ്രം സാക്ഷി; വിഎസിൻ്റെ ഭൗതിക ശരീരം മകൻ്റെ വീട്ടിലെത്തിച്ചു

Date:

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു. വിശ്രമജീവിതം തുടങ്ങിയത് മുതൽ വിഎസ് ഇവിടെയാണ് ചിലവഴിച്ചിരുന്നത്.  നേരത്തെ എകെജി സെൻ്ററിൽ പൊതുദർശനത്തിന് വെച്ചപ്പോൾ രാത്രി വൈകിയും  പ്രിയ സഖാവിനെ ഒരു നോക്ക് കാണാനുള്ള നീണ്ട വരിയിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളികളുമായി കാത്തിരിപ്പിലായിരുന്നു പ്രവർത്തകർ. എന്നാൽ 11. 30 ന് പൊതുദർശനം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു. എകെജി പഠന കേന്ദ്രത്തിൽ പ്രിയ വിഎസിന് വിട നൽകാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് മകൻ്റെ വീട്ടിലേക്ക് വിഎസിനെ എത്തിക്കാനായത്.

എകെജി സെൻ്റർ മുതൽ വേലിക്കകത്ത് വീടു വരെ പ്രവർത്തകർ ആംബുലൻസിനെ അനുഗമിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു. പാർട്ടി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി സിപിഎം സെക്രട്ടറി എം എ ബേബി റീത്ത് സമർപ്പിച്ചു. സംസ്ഥാന കമ്മറ്റിക്ക് വേണ്ടി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക്  ആലപ്പുഴയിലേക്ക് കൊണ്ടുപോകും.  രാത്രിയോടെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തിച്ച് പൊതുദർശനത്തിന് അനുവദിക്കും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ സംസ്ക്കാരം. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...