Sunday, February 8, 2026

മുംബൈയിൽ കനത്ത് പെയ്ത് കാലവർഷം : തകർത്ത് 107 വർഷത്തെ റെക്കോർഡ്

Date:

മുംബൈ : മുംബൈയിൽ 25 വർഷത്തിനു ശേഷം മെയ് മാസത്തിൽ കനത്ത് പെയ്തിറങ്ങിയ ആദ്യ മൺസൂൺ  നഗരത്തിന്റെ 107 വർഷത്തെ റെക്കോർഡ് തകർത്തു. തിങ്കളാഴ്ച രാവിലത്തെ മഴപെയ്തിൽ രൂപംകൊണ്ട വെള്ളക്കെട്ട് നഗരത്തിലെ റോഡ്, ട്രെയിൽ, വ്യോമ ഗതാഗതം താറുമാറാക്കി. 250 ലധികം വിമാന സർവ്വിസുകളെ മഴ ബാധിച്ചു.

കഴിഞ്ഞ 25 വർഷത്തിനിടയിലെ ആദ്യത്തെ മൺസൂൺ മുംബൈയിൽ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ ജൂൺ 11 ന് ലഭിക്കുന്ന മൺസൂൺ 16 ദിവസം മുൻപെ നഗരത്തെ കുളിരണിയിച്ചു. തുടർച്ചയായ മഴയും ഇടിമിന്നലിനേയും തുടർന്ന് മുംബൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

കുർള, സിയോൺ, ദാദർ, പരേൽ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു, അതിരാവിലെ തന്നെ വെള്ളം നിറഞ്ഞ തെരുവുകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കേണ്ടെന്ന് കേന്ദ്രം; ബോണസ് നിർത്തലാക്കാൻ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന്...

രാജ്യത്തിൻ്റെ കാർഷിക മേഖലയെ യുഎസ് കോർപ്പറേറ്റുകൾക്ക് അടിയറവെച്ചു; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കർഷക സംഘടനകൾ

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത്സംയുക്ത് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ...