Friday, February 6, 2026

മിൽട്ടൺ ചുഴലിക്കാറ്റിൽ ഭയന്ന് വിറച്ച് ഫ്ലോറിഡയും യുകാറ്റൻ പെനിൻസുലയും : കാറ്റ് 250 കിലോമീറ്റര്‍ വേഗതയില്‍ കരതൊടും

Date:

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍, മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക്. ജനനിബിഡമായ ടാംപ ബേയില്‍ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജനങ്ങൾ പന്ത്രണ്ട് ദിവസം മുൻപുണ്ടായ ഹെലൻ ചുഴലിക്കാറ്റും 2022 ലെ ഇയാനും വിതച്ച ദുരന്തത്തിൽ നിന്നും കരകയറുന്നതിനിടെയാണ് ഫ്ലോറിഡ മിൽട്ടൺ ചുഴലിക്കാറ്റും പുതിയ ഭീഷണിയായി എത്തുന്നത്. ഹെലന്‍ ചുഴലിക്കാറ്റിൻ ഫ്ലോറിഡയില്‍ കനത്ത നാശമാണ് വിതച്ചത്. 225 പേരക്ക് ജീവഹാനി സംഭവിച്ചു.

മേഖലയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ നടക്കുന്നത്. പത്തു ലക്ഷത്തിലധികം ആളുകളോട് മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവന്‍മരണ പോരാട്ടമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം തംപ ബേ മേഖലയില്‍ നിന്നും ചുഴലിക്കാറ്റിന്‍റെ പാതയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് അഭ്യര്‍ഥിച്ചു.

Share post:

Popular

More like this
Related

അക്ഷരത്തോടൊപ്പം ആരോഗ്യവും: ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുതെന്ന...

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനടക്കം 4 പേർക്കെതിരെ കേസ്

കൊച്ചി : സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും...

ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത്...