‘ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ അവർക്ക് ഉന്നതിയുണ്ടാകും’ – സുരേഷ് ഗോപി

Date:

ന്യൂഡൽഹി : ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകുമെന്ന്കേ ന്ദ്രമന്ത്രി സുരേഷ്ഗോപി. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട്‌ കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല. 2024 ജൂൺ വരെ ഈ ദുരന്തവും രാജ്യത്തെ മറ്റ് ദുരന്തവും ഒറ്റക്കെട്ടായിരുന്നു. ഇപ്പോൾ അതിലെ 2 ദുരന്തങ്ങൾ പരസ്പരം ഡൽഹിയിൽ അടിക്കുന്നു. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും..ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്..ചില പോരായ്മകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ചുള്ളതാണ് ഇന്നലത്തെ ബജറ്റെന്നും സുരേഷ് ഗോപി പറഞ്ഞു

കേരളത്തിൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ 71 സീറ്റുമായി ബിജെപി വരണം. തൃശൂരിലെ വിജയം പരിശ്രമിച്ച് നേടിയതാണ്. അനിവാര്യമായതിന്‍റെ  തുടക്കം കുറിക്കൽ.ആയിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സുബീൻ ഗാർഗിൻ്റെ മരണം കൊലപാതകം തന്നെ ;  ഡിസംബർ 8-നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

  ഗുവാഹത്തി : ഗായകൻസുബീൻഗാർഗിനെ  സിംഗപ്പൂരിൽ വെച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി അസം...

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു : മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

തിരുവനതപുരം : 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനായി...

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് പുതിയ മാനം ; കന്നി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി  ഇന്ത്യ

മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി...

വാഷിംഗ്ടണ്‍ സുന്ദര്‍ രക്ഷകനായി ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

(Photo Courtesy : BCCI/X) ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ  ഇന്ത്യക്ക്  അഞ്ച് വിക്കറ്റ്...