ലഡാക്ക് സംഘർഷമേഖലയിൽ സൈനിക പിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും; ​ദീപാവലിക്ക് ഇരു സൈന്യവും മധുരം കൈമാറും

Date:

(Photo /X )

ലഡാക്ക് : കിഴക്കൻ ലഡാക്ക് നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ മേഖലയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്സാങ് മേഖലകളിൽ നിന്നാണ് ധാരണപ്രകാരം  ഇരു രാജ്യങ്ങളുടെയും പിന്മാറ്റം. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികൾ ഗ്രൗണ്ട് കമാൻഡർമാർ തീരുമാനിക്കുമെന്നുമാണ് റിപ്പോർട്ട്

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയിൽ  ബ്രിക്‌സ് ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ച ശേഷം ഉണ്ടായ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്.
രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളിൽ എത്തിയതായി കൊൽക്കത്തയിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് പറഞ്ഞു.  ഇരു നേതാക്കളും സുപ്രധാന ധാരണകളിൽ എത്തിയതിനാൽ ഭാവിയിൽ നമ്മുടെ ബന്ധം സുഗമമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് അയൽ രാജ്യങ്ങൾ എന്ന നിലയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം, പരിഹരിക്കണം എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​കൂ​ട്ട​രും താ​ൽ​ക്കാ​ലി​ക​മാ​യൊ​രു​ക്കി​യ ത​മ്പു​ക​ളും നീ​ക്കം​ചെ​യ്തു. പിന്മാറ്റം പൂർത്തിയായെന്ന് ഇരുരാജ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും. ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സേ​നാ പി​ന്മാ​റ്റ തീ​രു​മാ​ന​ത്തെ യു.എസ് സ്വാ​ഗ​തം ചെ​യ്തു. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും യു​.എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് വ​ക്താ​വ് മാ​ത്യു മി​ല്ല​ർ അറിയിച്ചു.

https://twitter.com/China_Amb_India/status/1849131709033320695?t=brm0Q4Iehp8COdn0OU01VA&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ്‌ പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തിയേക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ്‌...

‘ഭർതൃസംരക്ഷണയിലാണെങ്കിലും മക്കൾ അമ്മയ്ക്ക് ജീവിതച്ചെലവ് നൽകണം’ ; സുപ്രധാന ഉത്തരവുമായി ഹെെക്കോടതി

കൊച്ചി : ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും പ്രായമേറിയ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ്...

മൂലമറ്റം വൈദ്യുതി നിലയം അടച്ചു ; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസ്സപ്പെട്ടേക്കും

ഇടുക്കി :  ഇടുക്കിയിലെ മൂലമറ്റം വൈദ്യുതി നിലയം ബുധനാഴ്ച മുതൽ ഒരു...

മണ്ണാറശാല ആയില്യം ഇന്ന്: ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി

ആലപ്പുഴ : മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം...