ഖത്തർ ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തേ വിവരം നൽകി; ഇറാന് ഇനി സമാധാനത്തിലേക്കു മടങ്ങാം, ഇസ്രയേലിനെയും പ്രേരിപ്പിക്കും – ട്രംപ്

Date:

വാഷിംങ്ടൺ : ഖത്തറിലെ അൽ ഉദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചെന്ന് യുഎസ് സ്ഥിരീകരിച്ചു. ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തേ വിവരം നൽകിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചതിനാൽ ആൾ അപായമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും സമാധാനത്തിനായി ഇസ്രയേലിനെയും താൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു.

അൽ ഉദൈദ് സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാശനഷ്ടമില്ലെന്നും ഖത്തറിലെ യുഎസ് സൈനിക താവളത്തിലലല്ലാതെ മറ്റൊരിടത്തും ആക്രമണമുണ്ടായതായി വിവരമില്ലെന്നും യുഎസ് സൈന്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...

അമേരിക്കയിൽ അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക് ; വ്യോമയാന മേഖലയിലും പ്രതിസന്ധി, 1200 ലേറെ സർവ്വീസുകൾ റദ്ദാക്കി

വാഷിങ്ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ 39-ാം ദിവസത്തേക്ക് കടന്നതോടെ വ്യോമയാന മേഖലയും...