Tuesday, April 7, 2026

കേരളത്തിൽ വിദ്യാഭ്യാസമുള്ള യുവാക്കൾ ജാതി വിവാഹസൈറ്റുകൾ ഉപയോഗിക്കുന്നത് വിരോധാഭാസം : എം.എ. ബേബി

Date:

കോഴിക്കോട് : ജാതിയില്ലാ വിളംബരം നടന്ന കേരളത്തിൽ ഇന്ന് വിദ്യാഭ്യാസമുള്ള യുവാക്കൾ ജാതിതിരിച്ചുള്ള മാട്രിമോണി സൈറ്റുകൾ ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നേടിയ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ ആദരിക്കുന്ന സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു എം എ ബേബി.

വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്ന കാര്യത്തിൽ കെ.ഇ.എന്നിനുള്ള നിഷ്ഠ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നൂവെന്നും ബേബി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവ്വകലാശാലാ ഇ.എം.എസ്. ചെയർ ഫോർ മാർക്‌സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്.

എഴുത്തുകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം. അനിൽ, പി. അശോകൻ, സിൻഡിക്കേറ്റംഗങ്ങളായ കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി. വസുമതി, സെനറ്റംഗം വി.എസ്. നിഖിൽ, എൻ.പി. ജംഷീർ, ടി.വി. അമർ ദേവ് എന്നിവർ സംസാരിച്ചു.
തുടർന്ന് വി.ഐ. ലെനിനിന്റെ ദാർശനിക്കുറിപ്പുകൾ എന്ന പുസ്തകം എം.എ. ബേബി പ്രകാശനംചെയ്തു. വൈകീട്ട് അഭീഷ് ശശിധരൻ ആവിഷ്‌കരിച്ച നാടകാവതരണവും ഉണ്ടായി. പരിപാടി വ്യാഴാഴ്ച അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...