Sunday, March 29, 2026

അശ്ലീല വീഡിയോ സംപ്രേഷണം ; 5 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

Date:

ന്യൂഡൽഹി : അശ്ലീല വെബ്സീരിസുകളും വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ  നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് നിരോധിക്കപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകൾ.  പണം ഈടാക്കി പോൺ വീഡിയോസ് സംപ്രേഷണം ചെയ്യുന്ന ഒടടി പ്ലാറ്റ്ഫോമുകളാണ് ഇവ. ഫെബ്രുവരി 24-നാണ് മന്ത്രാലയം ഈ 5 ഒിടിടി ആപ്പുകൾ നിരോധിച്ച് ഉത്തരവിറക്കിയത്.

നടപടിക്രമങ്ങൾ പാലിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 69A പ്രകാരം സർക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ്  പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾക്കും അശ്ലീലതയ്‌ക്കെതിരായ നിയമങ്ങൾക്കും വിധേയമായി ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഈ ആപ്പുകൾ അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും നടത്തിയെന്നാണ് കണ്ടെത്തൽ. പൊതു മര്യാദ നിലനിർത്തുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ധാർമ്മികമായ രീതികൾ ഉറപ്പാക്കുന്നതിനുമാണ് ആപ്പുകൾ നിരോധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...