Monday, April 6, 2026

പുതിയ ഫാസ്റ്റ്ടാഗ് ചട്ടം  പ്രാബല്യത്തില്‍; അറിയേണ്ട കാര്യങ്ങൾ ഏറെ

Date:

പുതിയ ഫാസ്റ്റ്ടാഗ് ചട്ടങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍. ടോള്‍ ബൂത്തുകളിലെ തിരക്ക് കുറക്കാനും ടോള്‍ നല്‍കുന്ന പ്രക്രിയ എളുപ്പത്തിലാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ചട്ടങ്ങള്‍.

പുതിയ ചട്ടം അനുസരിച്ച് കെ.വൈ.സി (ഉപയോക്താവിനെ അറിയുക) വിവരങ്ങള്‍ നല്‍കുന്നത് ഒക്‌ടോബര്‍ 31നകം പൂര്‍ത്തിയാക്കണം. അഞ്ചു വര്‍ഷത്തിനിടയില്‍ നല്‍കിയ എല്ലാ ഫാസ്ടാഗിന്റെയും കെ.വൈ.സി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ജോലി, ബന്ധപ്പെട്ട സേവനം നല്‍കുന്ന കമ്പനികള്‍ പൂര്‍ത്തിയാക്കണം.

നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ മാര്‍ഗരേഖ ഇറക്കിയിട്ടുള്ളത്. ആഗസ്റ്റ് ഒന്നിന് കെ.വൈ.സി പുതുക്കല്‍ നടപടി ആരംഭിക്കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫാസ്ടാഗുകള്‍ മാറ്റി പുതിയത് നല്‍കണം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ ഫാസ്ടാഗുമായി ബന്ധിപ്പിക്കണം. പുതിയ വാഹനം വാങ്ങിയാല്‍ 90 ദിവസത്തിനകം രേഖകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം. ഫാസ്ടാഗ് സേവനദാതാക്കള്‍ ഡാറ്റബേസ് പരിശോധിച്ച് കുറ്റമറ്റതാക്കണം. വാഹനത്തിന്റെ മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള വ്യക്തമായ ചിത്രം അപ്‌ലോഡ് ചെയ്യണം. ഫാസ്ടാഗ് ഒരു മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം...

വയനാട് തുരങ്കപാത : പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് തുരങ്ക പാത നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

‘900 വാഗ്ദാനങ്ങൾ, 97% നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ :എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ...