Tuesday, August 11, 2026

ഹോർമുസ് തുറന്നില്ലെങ്കിൽ  ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ഇറാന് ട്രംപിൻ്റെ മുന്നറിയിപ്പ്

Date:

വാഷിങ്ടൺ : ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പു കൂടി ടെഹ്റാന് നൽകിയിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ചൊവ്വാഴ്ച രാജ്യത്തെ വൈദ്യുതനിലയങ്ങളും പാലങ്ങളും ആക്രമണത്തിന് വിധേയമാക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ലോകമെമ്പാടും ഇപ്പോൾ ഇത് ചർച്ചാ വിഷയമാണ്.  ചൊവ്വാഴ്ച ഇറാനിൽ “പവർ പ്ലാന്റ് ദിനം”, “ബ്രിഡ്ജ് ദിനം” എന്നിവയായിരിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു രാജ്യത്തെ വൈദ്യുതി നിലയങ്ങൾ നശിപ്പിക്കപ്പെട്ടാൽ രാജ്യം മുഴുവൻ ഇരുട്ടിലാകും. ആശുപത്രികൾ അടച്ചുപൂട്ടപ്പെടും, വെള്ളം വിതരണം നിർത്തപ്പെടും, പാചകം നിർത്തപ്പെടും. പാലങ്ങൾ തകർന്നാൽ ഗതാഗതം തടസ്സപ്പെടും. ഇത് സാധാരണക്കാരുടെ ജീവിതത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ഇറാനെ ദോഷകരമായി ബാധിക്കുമെന്നും അവിടത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതം പൂർണ്ണമായും സ്തംഭിപ്പിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്.

ഹോർമുസ് തങ്ങളുടെ ശക്തിയാണെന്നും അത് ഒരു ആയുധമായി ഉപയോഗിക്കുന്നത് തുടരുമെന്നും ഇറാൻ ഇതിനകം തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ട്രംപിൻ്റെ ഭീഷണിക്ക് മുൻപിൽ ഇറാൻ വഴങ്ങാനുള്ള സാദ്ധ്യതയും കുറവാണ്. ട്രംപിൻ്റെ ഭീഷണിയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച എന്ത് നടക്കുമെന്നാണ് മിഡിൽ ഈസ്റ്റ് അടക്കമുള്ള ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...