(Photo Courtesy : Hellobanker/X)
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്താനായി ടെക്കി യുവാവ് മാസങ്ങൾക്ക് മുൻപെ തീരുമാനിച്ചിരുന്നതായി പോലീസ്. നാലുമാസം മുൻപുതന്നെ തോക്കും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രതി വാങ്ങിയിരുന്നതായും തുടർന്നാണ് അകന്നുകഴിയുകയായിരുന്ന ഭാര്യയെ
വെടിവെച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ബെംഗളൂരുവിൽ ബാങ്ക് മാനേജരായ ഭുവനേശ്വരി(39)യെയാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ബാലമുരുകൻ(40) വെടിവെച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു രാജാജി നഗറിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കൃത്യം നടത്തിയശേഷം പ്രതിതന്നെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കൈയിലുണ്ടായിരുന്ന കത്തിയും ഇയാൾ പോലീസിന് കൈമാറുകയും ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി, ‘അവൾ അത് അർഹിക്കുന്നു’ എന്നുമാത്രമാണ് പോലീസുകാരോട് പറഞ്ഞത്
