Wednesday, February 4, 2026

ടാസ്മാക് ക്രമക്കേട് ആരോപിച്ച് പ്രതിഷേധം : ബിജെപി നേതാക്കള്‍ അറസ്റ്റില്‍

Date:

ചെന്നൈ : തമിഴ്‌നാട്ടിലെ ടാസ്മാക് ക്രമക്കേട് ആരോപണം ഉന്നയിച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ മദ്യ വില്‍പന നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനമായ ടാസ്മാക്കുമായി ബന്ധപ്പെട്ട് ആയിരം കോടി രൂപയുടെ ക്രമക്കേടാണ് ഇ ഡി കണ്ടെത്തിയത്. പിന്നാലെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തി. ചെന്നൈയിലെ ടാസ്മാക്ക് ആസ്ഥാനത്ത് ഇന്ന് പ്രതിഷേധവും ആഹ്വാനം ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കിയില്ല.

നേതാക്കളൊക്കെ വീട്ടുതടങ്കലില്‍ ആണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ തമിഴിസൈ സൗന്ദരരാജനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കെ അണ്ണാമലൈ പ്രതിഷേധ സ്ഥലത്തേക്ക് വന്നു. ഇവിടെ നിന്നും അണ്ണാമലൈയെയും അറസ്റ്റ് ചെയ്തു നീക്കി. ഡിഎംകെ സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അണ്ണാമലൈ പറഞ്ഞു. അതേസമയം അനുമതിയില്ലാതെ ആര് പ്രതിഷേധിച്ചാലും അവരെ അറസ്റ്റ് ചെയ്യുമെന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോക്സോ കേസ് പ്രതി അതിജീവിതയെ വിവാഹം കഴിച്ചു ; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്...

‘പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ ഭരണഘടനാപരമായ അവകാശം; മറ്റ് അവധികളുമായി കൂട്ടിയിണക്കരുത്’: ഹൈക്കോടതി

കൊച്ചി : പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അത് മറ്റ് സാധാരണ...

ചടങ്ങിൽ ക്ഷണിച്ചില്ലെന്ന പരിഭവം ; വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ, കേസെടുത്ത് പോലീസ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൻ്റെ വാഹനം വഴിയിൽ...