Sunday, March 29, 2026

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ആശ്വാസം; നാളെ നാട്ടിലെത്തിയ്ക്കും

Date:

തിരുവനന്തപുരം :പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.

പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരെയാണ് നാളെ പുലർച്ചെ കൊച്ചിയിൽ എത്തിയ്ക്കുക. ഇവർ കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് വഴി നോര്‍ക്ക റൂട്ട്സിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നോർക്ക കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിയ്ക്കുകയുമായിരുന്നു. പാക്കിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തിച്ച് അര്‍ദ്ധരാത്രി 12.30 ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ദില്ലിയിലേയ്ക്ക് തിരിക്കും. നാളെ പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലെത്തും എന്നാണ് അധികൃതര്‍ അറിയിയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...