Monday, February 9, 2026

വർഗീയതയ്‌ക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണം, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

Date:

കാസർഗോഡ് : വർഗീയതയ്‌ക്കെതിരെ എല്ലാ മതവിഭാഗങ്ങളിലുമുള്ള മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് കുനിയയിൽ നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത രാജ്യത്തിൻ്റെ ബഹുസ്വരതയ്ക്കും മതേതര ഘടനയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും പിണറായി പറഞ്ഞു. മതേതര പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമേ വർഗീയതയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂ എന്നും അല്ലാത്തപക്ഷം അത് വർഗീയ പാർട്ടികളെ ശക്തിപ്പെടുത്താൻ മാത്രമെ സഹായിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഭീകരവാദത്തോടും തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സമസ്ത സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. കേരളത്തെ ഒരു മതേതര സമൂഹമായി രൂപപ്പെടുത്തുന്നതിൽ സമസ്ത വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിശ്വാസപരമായ പരിഷ്കാരങ്ങളിൽ പോലും പ്രകോപനങ്ങളില്ലാതെ മതേതരത്വം കാത്തുസൂക്ഷിക്കാൻ ഈ സംഘടനയ്ക്ക് സാധിച്ചു. വർഗീയതയെ വർഗീയത കൊണ്ട് നേരിടരുത് എന്ന സമസ്തയുടെ നിലപാടിന് ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വലിയ പ്രസക്തിയുണ്ടെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.

രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ തകർത്ത് ഏകശിലാത്മകമായ ഒരു ഘടന രൂപപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഭക്ഷണരീതി, ഭാഷ, മതം എന്നിവയുടെ പേരിൽ ഏകീകരണം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ചെറുക്കപ്പെടണം. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. പൗരത്വത്തിന്റെ പേരിൽ ആരെയും തടങ്കൽ പാളയങ്ങളിൽ പാർപ്പിക്കാൻ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. കേരളത്തിൽ ഇത്തരം നടപടികൾ ഉണ്ടാവില്ലെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമുദായം രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനുമായാണ് പ്രവർത്തിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമുദായത്തിന്റെ ആത്മീയതയും വിശ്വാസവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് സമസ്ത. സമസ്തയിൽ നിന്ന് അകന്നുപോയ സുന്നി സംഘടനകൾ തിരികെ വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അക്രമങ്ങൾ സമുദായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മറ്റുള്ളവർ ആക്രമിക്കാൻ വന്നാൽ പോലും സഹിഷ്ണുത കാണിക്കണമെന്നും രാജ്യത്തിന്റെ വികസനത്തിനായി കൈകോർക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

ഫെബ്രുവരി 4 മുതൽ 8 വരെ നടന്ന ശതാബ്ദി സമ്മേളനത്തിൻ്റെ സമാപന റാലിയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിന് പ്രൗഢിയേകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിർബാധം തുടരുന്ന അന്ധവിശ്വാസം! ; ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ പോക്സോ കേസെടുത്ത് പോലീസ്

കൊല്ലം: അന്ധവിശ്വാസത്തിൻ്റെ മറവിൽ മന്ത്രവാദവും ബാധയൊഴിപ്പിക്കലും നിർബാധം തുടരുന്നു എന്നതിൻ്റെ ഏറ്റവും...

സ്പാകൾക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം : സ്പാകൾക്കെതിരെ കടുത്ത നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ. തിരുവല്ലയിൽ സ്പായിലുണ്ടായ...

ഭീകരവാദത്തോട് വിട്ടുവീഴ്ചയും ഇരട്ടത്താപ്പും അനുവദിക്കില്ല: മലേഷ്യയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ക്വാലാലംപൂർ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരുവിധ ഇരട്ടത്താപ്പും വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഇന്ത്യയുടെ...

‘മുഹമ്മദ് ദീപക്കി’ന് കേരളത്തിന്‍റെ ആദരം ; പോരാട്ടത്തിന്‍റെ പ്രത്യാശാനാളമെന്ന് ജോൺ ബ്രിട്ടാസ് എംപി

കോട്ദ്വാർ : ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ...