ഷഹബാസിൻ്റെ കൊലപാതകം : അനധികൃത ട്യൂഷന്‍ സെൻ്ററുകള്‍ പൂട്ടാൻ നിർദ്ദേശം

Date:

കോഴിക്കോട് : താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒയുടെ നിർദ്ദേശം. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിലാണ് ഡി.ഇ.ഒ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയച്ചത്.

ഷഹബാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അനധികൃത ട്യൂഷന്‍ സെന്ററുകളെ കണ്ടെത്തി പഞ്ചായത്തി രാജ് നിയമത്തിന് ചട്ട വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവക്കെതിരെ നടപടിയെടുക്കണമെന്ന തീരുമാനം യോഗത്തില്‍ കൈക്കൊണ്ടിരുന്നു. ഈ തീരുമാനം ആദ്യം താമരശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കാനാണ് ഡി.ഇ.ഒയുടെ നിർദ്ദേശം.

അക്കാദമികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്യൂഷന്‍ സെന്ററുകള്‍, കുട്ടികള്‍കളില്‍ നിന്ന് അമിത ഫീസ് ഈടാക്കൽ, കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കല്‍, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ മടുപ്പുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ട്യൂഷന്‍ സെൻ്റുറകള്‍, ഏതെങ്കിലും രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമ്പോൾ 100 പേരിൽ കവിയുന്ന പരിപാടികൾ മറ്റുരീതിയിലേക്ക് മാറുന്നുണ്ടോ എന്നിങ്ങനെ പഞ്ചായത്തി രാജ് നിയമത്തിന് ചട്ടവിരുദ്ധമായാണോ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക എന്നാകും പരിശോധിക്കുക.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ കീഴില്‍ ടീമുണ്ടാക്കിയാകും അനധികൃത ട്യൂഷന്‍ സെന്ററുകള്‍ താമരശ്ശേരിയില്‍ നിന്ന് കണ്ടെത്തുക. കോഴിക്കോട് ജില്ലായൊട്ടാകെ പരിശോധന വേണമെന്ന കളക്ടറുടെ നിര്‍ദ്ദേശത്തില്‍ ആദ്യ പടിയെന്നോണമാകും താമരശ്ശേരിയില്‍ പരിശോധന നടത്തുക. ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...