Monday, October 12, 2026

കോഴിക്കോട് ഓടയിൽ വീണ് കാണാതായ ശശിയുടെ മുതദേഹം കണ്ടെത്തി

Date:

കോഴിക്കോട് : കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ്  കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി ശശി (58) ഇന്നലെ രാത്രി എട്ടുമണിയോടെ ബസ് സ്‌റ്റോപ്പിൽ ഇരിക്കുന്നതിനിടെയാണ്  അബദ്ധത്തിൽ ഓടയിലേക്ക് മറ‍ിഞ്ഞു വീണത്. വീണയുടനെ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ ഏഴു മണിയോടെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് വീണയിടത്തു നിന്ന് ഒരു കിലോമീറ്റർ മാറി നാട്ടുകാർ ശശിയുടെ മൃതദേഹം കണ്ടത്.

കോഴിക്കോട് ഇന്നലെ ‍കനത്ത മഴയായിരുന്നു. ഇതിനാൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലുമായിരുന്നു. ഓടയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ശശിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് കിലോമീറ്ററോളം ഇന്നലെ പരിശോധന നടത്തിയിരുന്നു. രാവിലെ മഴ നിലച്ച് ഓടയിൽ വെള്ളം കുറഞ്ഞ ഘട്ടത്തിലാണ് കമിഴ്ന്നു കിടക്കുന്ന രീതിയിൽ ശശിയുടെ മൃതദേഹം കണ്ടെതെന്ന്  നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....