Tuesday, September 22, 2026

ലഹരി കടത്ത്: കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തത് കേരളത്തില്‍; നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിപ്പോർട്ട്

Date:

ന്യൂഡൽഹി : ലഹരി കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കേരളത്തിലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കുകള്‍. എന്‍ഡിപിഎസ് കേസുകളിലും അറസ്റ്റിലും കേരളം ഒന്നാമതാണ്. പഞ്ചാബ് ആണ് രണ്ടാംസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

2024ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 30.8 ശതമാനത്തിലേറെ കേസുകളും കേരളത്തിലാണ്. 2024ല്‍ അറസ്റ്റിലായത് 24517 പേര്‍. 2023ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 30715 കേസുകളിൽ 33191 പേർ അറസ്റ്റിലായി. എന്‍ഡിപിഎസ് കേസുകളിലും അറസ്റ്റിലും കേരളം ഒന്നാമത്. 2024ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 27701 കേസുകളാണ്. 2022ല്‍ 26918 NDPS കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായത് 29527 പേരും.

NDPS കേസുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ അറസ്റ്റിലായത് 1,11,540 പേരാണ്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തത് 9025 കേസുകളാണ്. മൂന്നാമതുള്ള മഹാരാഷ്ട്രയില്‍ 7536 കേസുകളും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....