Thursday, April 9, 2026

പോറ്റിയുടെ ബംഗ്ലൂരിലെ വീട്ടിൽ നിന്ന് സ്വർണ്ണവും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്ത് എസ്ഐടി ; ശ്രീറാംപുരയിലെ വീട്ടിൽ റെയ്ഡ് തുടരുന്നു

Date:

ബംഗളൂരു : ശബരിമല സ്വർണക്കവർച്ച കേസിൽ   അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ നിന്ന് സ്വർണ്ണവും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്ത് എസ്ഐടി. ശ്രീറാംപുരയിലെ വീട്ടിൽ നിന്നാണ് 176 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്.  പിടിച്ചെടുത്ത സ്വർണ്ണമെല്ലാം ആഭരണങ്ങളാണ്. പരിശോധന ഇപ്പോഴും തുടരുകയാണ്.

ബംഗളൂരു ശ്രീറാംപുരയിൽ കോത്താരി മാൻഷനിലെ നാലാം നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി കുടുംബവുമൊത്ത് താമസിക്കുന്നത്. എസ്ഐടി സംഘം രാവിലെ തന്നെ ഇവിടെ എത്തി പരിശോധന ആരംഭിച്ചിരുന്നു. ബംഗളൂരു പോലീസിലെ ഉദ്യോ​ഗസ്ഥരും എസ്ഐടിയോടൊപ്പം  പരിശോധനയിലുണ്ട്. കേരളത്തിൽ കൂടാതെ ബംഗളൂരുവിലും ഭൂമി ഇടപാടുകൾ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയിരുന്നു.  അതുമായി ബന്ധപ്പെട്ട രേഖകളാണ് സ്വർണ്ണത്തിന് പുറമെ എസ്ഐടി കണ്ടെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...