Wednesday, February 11, 2026

യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീം കോടതി ; മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് കോടതി

Date:

ന്യൂഡൽഹി : ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചു. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാനവിധി. മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പിന് എതിരാണ് മദ്രസ നിയമമെന്ന് ഹൈക്കോടതി വിലയിരുത്തിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ളതു പരമാധികാരം അല്ലെന്നും ഇക്കാര്യത്തിൽ സർക്കാരുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്നും വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി സൂചിപ്പിച്ചു . വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യുപിയിലെ മദ്രസ നിയമത്തിനുണ്ട്. ഒപ്പം, അതു ന്യൂനക്ഷ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അതേസമയം, ഫാസിൽ, കാമിൽ ബിരുദങ്ങളിലൂടെ ഉന്നത വിദ്യഭ്യാസത്തെ നിയന്ത്രിക്കുന്ന മദ്രസ നിയമത്തിലെ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നും അവ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ മാർച്ചിലാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് റദ്ദാക്കിയത്. മതനിരപേക്ഷതയ്ക്ക് എതിരാണ് വ്യക്തമാക്കിയായിരുന്നു നടപടി. മദ്രസ വിദ്യാർഥികളെ ഔപചാരിക സ്കൂൾ സംവിധാനത്തിലേക്ക് ചേർക്കാനും ഉത്തരവിട്ടിരുന്നു. നിയമം ഭരണഘടനാവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.എസ്. റാത്തോഡ് എന്നയാൾ നൽകിയ ഹർജിയിലായിരുന്നു നടപടി. ഇതിനെതിരായ ഹർജികളിൽ ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.

വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ മദ്രസകളെ നിയന്ത്രിക്കാനും സർക്കാർ ധനസഹായം അവസാനിപ്പിക്കാനും സർക്കുലർ അയച്ച ബാലാവകാശ കമ്മിഷനെതിരെ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്താണ് കമ്മിഷന് അമിത ഉത്സാഹമെന്നും മറ്റു മതപഠനസ്ഥാപനങ്ങളുടെ കാര്യത്തിലും സമാന നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു കോടതിയുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേമം ടെർമിനൽ പദ്ധതി അട്ടിമറിക്കുന്നു ; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം : ശിവൻ കുട്ടി

തിരുവനന്തപുരം : കേരളത്തിന്റെ റെയിൽവെ വികസനത്തിന് ആക്കം കൂട്ടേണ്ട അതിപ്രധാനമായ നേമം...

ശബരിമല സ്വർണ്ണക്കവർച്ച : ‘തന്ത്രിയ്ക്ക് 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം’ ; രേഖകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബാംഗങ്ങളുടെയും...

അടുത്ത അദ്ധ്യയനവർഷത്തെ പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമും ഈ മാസം  വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : അടുത്ത അദ്ധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറായെന്നും 79...

കേരളത്തിന് ‘പൊള്ളുന്നു’ ; ഒപ്പം, അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള അപകട സാദ്ധ്യതയും!

തിരുവനന്തപുരം  : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുകയാണ്. ഒപ്പം, അൾട്രാവയലറ്റ്...