Wednesday, September 30, 2026

അടുത്ത അദ്ധ്യയനവർഷത്തെ പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമും ഈ മാസം  വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

Date:

തിരുവനന്തപുരം : അടുത്ത അദ്ധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറായെന്നും 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കും. അടുത്ത അദ്ധ്യയന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകം നൽകുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ല. എങ്കിലും സംസ്ഥാന സർക്കാർ യൂണിഫോം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത അദ്ധ്യയന വർഷം മുതൽ പ്ലസ് വണിന് ‌പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വർഷത്തിനുശേഷമാണ് ഹയർ സെക്കൻഡറി തലത്തിൽ പാഠപുസ്തകം പരിഷ്കരിക്കുന്നത്. എസ് സി ഇ ആർ ടി പാഠപുസ്തകങ്ങളാണ് പരിഷ്കരിച്ചത്. എൻ സി ഇ ആര്‍ ടി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി പറഞ്ഞു.

നേമം റെയിൽവേ ടെർമിനൽ പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നു. പദ്ധതിയുടെ വലിപ്പം വെട്ടി കുറച്ചു. മാസ്റ്റർ പ്ലാൻ തകിടം മറിച്ചു. കേന്ദ്രത്തിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്. നേമത്തെ സ്വയം പ്രഖ്യാപിത ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ മറുപടി പറയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. ഇത് തിരിച്ചറിയാനുള്ള നിലപാട് സാംസ്കാരിക നായകരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നുവെന്നും കവി സച്ചിതാനന്ദനെ ഉദ്ദേശിച്ച് മന്ത്രി ശിവൻകുട്ടി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...