Wednesday, September 30, 2026

കേരളത്തിന് ‘പൊള്ളുന്നു’ ; ഒപ്പം, അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള അപകട സാദ്ധ്യതയും!

Date:

തിരുവനന്തപുരം  : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുകയാണ്. ഒപ്പം, അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള അപകട സാദ്ധ്യതയും. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അൾട്രാവയലറ്റ് സൂചികയാണെന്ന് ദുരന്ത നിവാരണ അതോരിറ്റി വ്യക്തമാക്കുന്നു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം എന്ന മുന്നറിയിപ്പ് മുഖവിലക്കെടുത്ത് പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് നന്നായിരിക്കും. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി ഇൻഡക്സ് ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.

https://www.facebook.com/share/p/1AsPez2gtt

ഇന്നത്തെ യുവി ഇൻഡെക്സ് പ്രകാരം, തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽലാശാല സ്റ്റേഷനിൽ രേഖപ്പെടുത്തിയ യുവി ഇൻഡെക്സ് 4 ആണ്. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്റ്റേഷനിൽ യുവി ഇൻഡക്സ് 4 രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോണി സ്റ്റേഷനിൽ 6 യുവി ഇൻഡ്ക്സ് രേഖപ്പെടുത്തി. ആലപ്പുഴയിലെ ചെങ്ങന്നൂര്‍ സ്റ്റേഷനിൽ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 6 ആണ്. കൊല്ലത്തെ കൊട്ടാരക്കരയിൽ യുവി ഇൻഡക്സ് 5 ആണ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലെ കളമശ്ശേരി സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 4 യുവി ഇൻഡക്സ് ആണ്. ഇടുക്കിയിലെ മൂന്നാറിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ്. ഇവിടെ 7 ആണ് സൂചിക. പാലക്കാട് ജില്ലയിലെ തൃത്താല സ്റ്റേഷനിൽ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 5 ആണ്. മലപ്പുറത്തെ പൊന്നാനി സ്റ്റേഷനില്‍ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി സ്റ്റേഷനിൽ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് 6 ആണ്. കണ്ണൂരിലെ ധർമ്മടത്തുള്ള സ്റ്റേഷനിൽ 4 യുവി ഇൻഡക്സ് ആണ് രേഖപ്പെടുത്തിയത്. കാസർഗോഡ് ജില്ലയിലെ ഉദുമ സ്റ്റേഷനിൽ അൾട്രാവയലറ്റ് സൂചിക 4 രേഖപ്പെടുത്തി.

1 COMMENT

  1. Adult education sheffieldLocate connecticut ssex offendersMan strip searched foundKacey and the midgetCourtney coxx getging nakedAverage
    penis sixGallkery mvie teen tgp xxx Tits goth girlStepmom fucks stepson sex videosSex getterProffser with naked womenSmall pnis young boys pornAdult walmart picsSolo squikrting pussyFree first time ajal movies
    https://xxxxvideos.cc/ Adult all-inclusive caribbean resort swingButt sex onlyZaac efron gay danceMedical
    term broken penjis hypospadiasWife havijg sex with husbands bossJane ashledy vintage plus sizeBear naed ladies christmasDonkey ass
    sexCalssic vintageStructural characteristic of sperm cell xnxx Vintage toyota land crusersFree camel
    toe pornCollege sexual assault in the third degreeLove tthe way you love me lyrics pussy cat dollsNikki
    nevada teenGay dvd salesElizabeth wagner nude lapYoung nude sex picYou tube lingerie videoNude girls from pokemonAmy ccox breastAmaeur homemade big dick
    sexBound gagbged twinks nakedDating sifes interracialSexy katreena kapoorSchwarz gayVintagye motor sportDesirre female increase sexual

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...