Thursday, November 26, 2026

‘പ്രതിവര്‍ഷം 3700 റോഡ് അപകടമരണങ്ങള്‍!; കുറയ്ക്കാൻ റോഡ് സേഫ്റ്റി മിഷൻ, മമ്മൂട്ടി അംബാസഡര്‍

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡപകട മരണങ്ങള്‍ കുറയ്ക്കാന്‍ രൂപികരിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്‍ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടി. റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം പതിനഞ്ചിന് രാവിലെ പതിനൊന്നിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒരുവര്‍ഷം ഏകദേശം 3,700 പേരാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. എന്‍ലൈറ്റന്‍ ആന്‍ഡ് എന്‍ഫോഴ്‌സ് എന്ന ആശയവുമായി വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ ഉള്‍പ്പെടുന്ന വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ മിഷന്റെ ചെയര്‍മാനും ഗതാഗത മന്ത്രി കോ- ചെയര്‍മാനുമാണ്. എട്ടുവകുപ്പുകളിലെ മന്ത്രിമാര്‍ അംഗങ്ങളായിരിക്കും.

ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവര്‍ത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബുകള്‍ രൂപീകരിക്കും. റോഡുകളുടെ നവീകരണം, ബ്ലാക്ക് സ്പോട്ടുകളുടെ പരിഹാരം, സൈന്‍ ബോര്‍ഡുകളുടെ അറ്റകുറ്റപ്പണി, സീബ്രാ ലൈനുകളുടെ വീതി കൂട്ടല്‍, റോഡ് മാര്‍ക്കിങ്ങില്‍ കളര്‍ കോഡുകള്‍ ഉള്‍പ്പെടുത്തി സുരക്ഷാ മേഖലകള്‍ സജ്ജമാക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷ ഉള്‍പ്പെടുത്തുന്നതിനും ഇതിനായി മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകും.

Share post:

Popular

More like this
Related

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍

ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...

‘ശബരിമലയിൽ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് പ്രവേശനം വേണം’; ഹര്‍ജി പരിഗണിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട നല്‍കിയ...