കൊച്ചി : പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ കനൽകിയ ഹർജിയിൽ തടസ്സഹർജി നൽകി കാലടി സംസ്‌കൃത സര്‍വ്വകലാശാല. സര്‍വ്വകലാശാല രജിസ്ട്രാറാണ് സുപ്രീംകോടതിയില്‍ തടസ്സഹർജി ഫയല്‍ ചെയ്തത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഹർജിയിൽ സർവ്വകലാശാലയുടെ ആവശ്യം.
പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബുധനാഴ്ചയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവിൽ പറഞ്ഞത്.
വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സർവ്വകലാശാലയുടെ തടസ്സഹർജി.
