Wednesday, September 30, 2026

ശബരിമല സ്വർണ്ണക്കവർച്ച : ‘തന്ത്രിയ്ക്ക് 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം’ ; രേഖകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി

Date:

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക നിക്ഷേപരേഖകൾ കോടതിയിൽ സമർപ്പിച്ച് എസ്ഐടി. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി റിപ്പോർട്ട് നൽകി. രാജീവരുടെ ജാമ്യാപേക്ഷയിൽ ഈമാസം 18നാണ് കോടതി വിധി.

തന്ത്രി കണ്ഠര് രാജീവര് 2024-25 സാമ്പത്തിക വർഷം 7,26,000 രൂപ കൈപ്പറ്റിയതായി എസ്ഐടി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പൊതുസേവകൻ എന്ന ഗണത്തിൽ തന്ത്രി ഉൾപ്പെടുമെന്നും എസ്ഐടി പറയുന്നു. അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്ഐടി കോടതിയെ ബോധിപ്പിച്ചു  ഉദ്വോഗസ്ഥൻ അല്ലെങ്കിലും തന്ത്രി ദേവസ്വം ബോർഡിന് കീഴിൽ വരുന്നയാളാണ്. ദേവസ്വം ബോർഡിൽ നിന്ന് പല സമയങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് പണം കെെപ്പറ്റിയെന്നും എസ്ഐടി സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...