Monday, November 9, 2026

സംഭാവനയിൽ മുമ്പിൽ ബിജെപി തന്നെ, 6,074.02 കോടി! ; കോൺഗ്രസിനേക്കാൾ 12 ഇരട്ടി കൂടുതൽ

Date:

ന്യൂഡല്‍ഹി : വന്‍കിട സംഭാവനകൾ ലഭ്യമാകുന്ന രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ ഭരണകക്ഷിയായ ബിജെപി തന്നെ മുന്നിലെന്ന് റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംഭാവനയായി ബിജെപിക്ക് ലഭിച്ചത് 6,074.02 കോടി രൂപ!. 20,000 രൂപയ്ക്ക് മുകളിൽ ലഭിച്ച തുകയുടെ കണക്ക് മാത്രമാണിത്.

കഴിഞ്ഞ 12 സാമ്പത്തിക വര്‍ഷങ്ങളിലേയും കണക്കില്‍ ബിജെപി തന്നെയാണ് മുന്നില്‍ എന്നതുകൊണ്ട് വാർത്തയിൽ പുതുമയുണ്ടാവണമെന്നില്ല. എന്നാൽ, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ച 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളില്‍ 75 ശതമാനമാണ് ഇടിവ് എന്നത് ശ്രദ്ധേയമാണ്. 130.69 കോടിയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത്. 2024-25ല്‍ ഇത് 517.39 കോടിയായിരുന്നു.

കഴിഞ്ഞ 12 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് 2025-26 വര്‍ഷത്തിലാണ്. അതിന് തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 86 ശതമാനം ഇടിവായിരുന്നു സംഭാവനയില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സംഭാവനാ റിപ്പോര്‍ട്ടിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരണകക്ഷിയായ ബിജെപിയുടെ സംഭാവനയ ഏതാണ്ട് 12 ഇരട്ടിയാണ്.

സ്റ്റാര്‍ സിമന്റ് 5 കോടിയും സജ്ജന്‍ ഭജങ്ക 4കോടിയും പ്രേംകുമാര്‍ ഭജങ്ക രണ്ട് കോടിയുമാണ് കോണ്‍ഗ്രസിന് സംഭാവനയായി നല്‍കിയിരിക്കുന്നത്. 2020-21ല്‍ 74.52 കോടി രൂപയും, 2021-22ല്‍ 95.46 കോടി രൂപയും, 2022-23ല്‍ 79.92 കോടി രൂപയുമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. 
പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നുള്ള സംഭാവനയിലുണ്ടായ കുറവാണ് കോണ്‍ഗ്രസിന്റെ വരുമാന ഇടിവിന് പ്രധാന കാരണം. 2024-25ല്‍ ഈ ട്രസ്റ്റില്‍ നിന്ന് 216.34 കോടി രൂപ ലഭിച്ചിരുന്നെങ്കില്‍ 2025-26ല്‍ അത് 25 കോടി രൂപയായി കുറഞ്ഞു. ഏകദേശം 88 ശതമാനമാണ് ഇടിവ്.

ചെറിയ സംഭാവനകള്‍, അംഗത്വ ഫീസ്, കൂപ്പണ്‍ പിരിവ്, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ എന്നിവയും പാര്‍ട്ടിയുടെ വരുമാനത്തിന്റെ ഭാഗമാണ്. 2025-26 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അവ പുറത്തുവരുന്നതോടെ പാര്‍ട്ടിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും.

അതേസമയം, 2025-26 സാമ്പത്തിക വര്‍ഷത്തെ ബിജെപിയുടെ സംഭാവനാ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 12 സാമ്പത്തിക വര്‍ഷങ്ങളിലും കോണ്‍ഗ്രസിനേക്കാള്‍ വലിയ തുകയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചിട്ടുള്ളത്.

Share post:

Popular

More like this
Related

‘നിർദ്ദേശം സ്വീകരിക്കുന്നോ അതോ യുദ്ധം വേണോ ?; തെരഞ്ഞെടുക്കുന്നത് യുദ്ധമാണെങ്കിൽ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കും’: മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി

ടെഹ്‌റാന്‍: എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനുള്ള  ഇറാന്റെ രണ്ടുദിവസത്തെ നിര്‍ദ്ദേശം സ്വീകരിക്കാന്‍...

എസ്‌ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാം ജഡ്ജിയും രാജിവെച്ചു

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ എസ്‌ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി...

കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം

തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ  എഥനോൾ ചേർത്ത...

മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോ​ഗം

മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....