Monday, February 23, 2026

കേരളത്തിന് മൂന്നും നാലും റെയില്‍വെ ലൈൻ,സ്ഥലം ഏറ്റെടുക്കാൻ പിന്തുണ തേടിയതായി കേന്ദ്ര മന്ത്രിഅശ്വിനി വൈഷ്ണവ് ; മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും മന്ത്രി

Date:

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്നും നാലും റെയില്‍വെ പാതയ്ക്കുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു. അടുത്ത ദിവസം തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും.

യുപിഎ സര്‍ക്കാരുകള്‍ കേരളത്തിന് അനുവദിച്ചിരുന്ന റെയില്‍വേ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റെയില്‍വേ ബജറ്റ് ശരാശരി 372 കോടിയില്‍ നിന്ന് (2009-14) 3,042 കോടിയായി വര്‍ദ്ധിപ്പിച്ചു.” റെയില്‍വേ മന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും...

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X) കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക്...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ...

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി...