വീണാ ജോർജ് – ജെ പി നഡ്ഡ കൂടിക്കാഴ്ച അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ; ഇന്നലെ  സമയം തേടിയത് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കി നഡ്ഡ

Date:

ന്യൂഡൽഹി : ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രി ജെ പി നഡ്ഡ. അടുത്താഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജ നഡ്ഡ വ്യക്തമാക്കി.

മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തിയതെന്ന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രണ്ട് കത്തുകളാണ് നൽകിയിരുന്നത്. ആശമാരുടെ പ്രശ്നങ്ങൾ ഉൾപ്പടെ കേരളത്തിന്റെ നാല് ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ജെ പി നഡ്ഡയെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു മന്ത്രിയുടെ ഡൽഹിയിലേക്കുള്ള വരവ്. എന്നാൽ ഇന്നലെ മുഴുവൻ സമയവും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് മന്ത്രി കേരള ഹൗസിൽ തുടരുന്ന സാഹചര്യവും ഉണ്ടായിരുന്നു. പാർലമെൻറ്റ് നടക്കുന്നതിനാൽ അദ്ദേഹത്തിന് കൂടിക്കാഴ്ചയ്ക്കായി സമയം ലഭിക്കാത്തതിനാലാകാം തനിക്ക് അപ്പോയിന്മെന്റ് ലഭിക്കാത്തത് എന്നായിരുന്നു വീണാ ജോർജ് വിശദീകരണം എന്ന നിലയിൽ ഇന്നലെ പ്രതികരിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കായി താൻ നേരത്തെ തന്നെ സമയം ആവശ്യപ്പെട്ടിരുന്നുന്നുവെന്നും അതിനായി അയച്ച 2 കത്തുകളും മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കുകയും ചെയ്തിരുന്നു. 18,19 തീയതികളിലായിരുന്നു മന്ത്രി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സമയം ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സിൻ്റെ രണ്ടാം ദിനം നിരാഹാര സമരം തുടരുകയാണ്. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട്. ഓണറേറിയം വർദ്ധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...

‘സർക്കാരിന്റെ നിലപാട് ആത്മഹത്യപരം, കേരളത്തിലെവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചു ‘ ; വി. ശിവൻകുട്ടിക്കെതിരെ എഐഎസ്എഫ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി...