Monday, November 16, 2026

കേരളത്തിൽ യുവി ഇൻഡക്സ് അപകട നിലയിൽ ; മിക്ക ജില്ലകൾക്കും ജാഗ്രതാ മുന്നറിയിപ്പ്

Date:

കൊച്ചി : കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയരുന്നത് സംസ്ഥാനത്തെ ജനജീവിതം ദിനംപ്രതി ദുഃസ്സഹമാക്കുകയാണ്. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 7 ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.

യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 3 രേഖപ്പെടുത്തിയ കാസർഗോഡ്, കണ്ണൂർ (യുവി : 2)  കോഴിക്കോട്, വയനാട് (യുവി : 0) മലപ്പുറവുമാണ് അൾട്രാ വയലറ്റ് കിരണങ്ങളുടെ അപകടകരമായ തോതിന് താഴെയുള്ള ജില്ലകൾ.

വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമ്മിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മാനവീയം വീഥിയിലെ വിലക്ക്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം : മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക്...

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...

മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ

മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...

ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ

ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...